ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരം.

പരിയാരം: രാമന്തളി വില്ലേജില്‍ കുരിശ് മുക്ക് എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ (55), ടി വി യശോദ (60) എന്നിവരാണ് മരിച്ചത്. … Read More

രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് പെരുമഴപെയ്ത് വെള്ളംകയറി.

രാമന്തളി. കനത്ത മഴയില്‍ രാമന്തളി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ വെള്ളംകയറി. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലാണ് പെരുങ്കളിയാട്ടം നടന്നുവരുന്ന രാമന്തളി മുച്ചിലോട്ടു ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടവേദിയില്‍ വെള്ളം കയറിയത്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷമാണ് രാത്രിയിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.  

ബൈക്ക് കത്തിച്ചു-സംഭവം രാമന്തളി കുരിശുമുക്കില്‍.

രാമന്തളി: രാമന്തളി കുരിശുമുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. കുരിശുമുക്കിലെ എം.പി.ഷൈനേഷിന്റെ ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് കത്തിച്ചത്. ബൈക്ക് പെട്രോള്‍ കഴിച്ച് കത്തിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ … Read More