പരസ്യമദ്യപാനത്തെ എതിര്‍ത്ത യുവാവിന് മര്‍ദ്ദനം

ചന്തേര: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടംഗസംഘം കഴുത്തിന് പൊട്ടിച്ച ഗ്ലാസ് കഷണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. നടക്കാവിലെ കൂലേരി വീട്ടില്‍ കെ.വി.രൂപേഷിനാണ്(38)പരിക്കേറ്റത്. ഉദിനൂരിലെ മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 … Read More

ബുള്ളറ്റ് ബോയി ആര്‍.സി.ഉടമക്ക് പണി കൊടുത്തു.

ചന്തേര: 14 വയസുകാരന് ബുള്ളറ്റ് ഓടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമക്കെതിരെ കേസ്. വലിയപറമ്പ് മാലിലാകടപ്പുറത്തെ പന്ത്രണ്ടില്‍ എ.സി.സല്‍മത്തിന്റെ(48)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 6 നായിരുന്നു സംഭവം. ചന്തേര എസ്.ഐ എന്‍.കെ.സതൂഷ്‌കുമാര്‍, സി.പി.ഒ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് … Read More

സന്താനസൗഭാഗ്യം പകര്‍ന്നു നല്‍കിയ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഉദിനൂര്‍ എം.ബാബു വൈദ്യര്‍.

ഉദിനൂര്‍: വന്ധ്യതാ ചികില്‍സാ രംഗത്ത് വേറിട്ട പരീക്ഷണങ്ങളിലൂടെ അനപത്യദു:ഖം പേറി നടന്ന ആയിരക്കണക്കിനാളുകള്‍ക്ക് സന്താനസൗഭാഗ്യം പകര്‍ന്നുനല്‍കിയ ഉദിനൂര്‍എം.ബാബുവൈദ്യര്‍ ചികില്‍സാ രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു. നാട്ടുചികില്‍സകനായ പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ മരുന്നറിവാണ് വി വാഹിതനായി എട്ടുവര്‍ഷം കഴിഞ്ഞ ശേഷം ബാബുവൈദ്യര്‍ സ്വന്തം ജീവിതത്തില്‍ … Read More

റഫറി സജിത്ത് ഗോവിന്ദിന് ഫുട്‌ബോള്‍ ഗൗണ്ടില്‍ തല്ല്.

പടന്ന: ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറിക്ക് മര്‍ദ്ദനം, നീലേശ്വരം പള്ളിക്കരയിലെ പള്ളിപ്പുറം വീട്ടില്‍ പി.സജിത്ത് ഗോവിന്ദിനാണ്(37)മര്‍ദ്ദനമേറ്റത്. കല്ലുവെച്ച മോതിരം കൊണ്ടുള്ള കുത്തേറ്റ പരിക്കുകളോടെ ഇയാളെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാംതീയതി രാത്രി 10.15 നായിരുന്നു സംഭവം. പടന്ന ക്യാപ് ടര്‍ഫ് ഗ്രൗണ്ടില്‍ … Read More

കാല്‍മുട്ടുവേദനക്ക് ഉദിനൂര്‍ ബാബുവൈദ്യരുടെ തൈലം

ഉദിനൂർ: പ്രമുഖ പാരമ്പര്യ ആയുർവേദ ചികിൽസകനും ഗവേഷകനുമായ എം.ബാബു വൈദ്യർ ഉദിനൂർ തയ്യാറാക്കിയ കാൽമുട്ട് വേദനതൈലം മഴക്കാലത്തെ തണുപ്പിലുണ്ടാകുന്ന ശരീര – സന്ധിവേദനകൾക്കും ഫലപ്രദം. പരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന ഈ മരുന്നിന് ആവശ്യക്കാർ കൂടി വരികയാണ്. ഫോൺ: 9895415768 .

പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം- മാട്ടൂല്‍ നോര്‍ത്ത് സ്വദേശികളുടെ പേരില്‍ കേസ്.

ചന്തേര: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്ദേര പോലീസ് കേസെടുത്തു. ഇന്നലെ ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്(18), കടപ്പുറത്ത് വീട്ടില്‍ … Read More

മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം:എം.ബാബു വൈദ്യര്‍ ഉദിനൂര്‍

പരിയാരം: മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം ലഭിക്കുമെന്ന് ആയുര്‍വേദ ചികിത്സകനും ഗവേഷകനുമായ എം.ബാബു വൈദ്യര്‍ ഉദിനൂര്‍. മലബാര്‍ അസോസിയേഷന്‍ ഫോര്‍ നാച്വര്‍ സംഘടിപ്പിച്ച മഴക്കാല ആരോഗ്യപരിചരണം ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാല രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശുപത്രികളിലേക്കുള്ള ഒഴുക്കും അനാവശ്യ മരുന്നുപയോഗവും … Read More

യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്.

ഉദിനൂര്‍: യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്. മുതിരക്കൊവ്വലിലെ യു.ഷിബുവിനാണ്(33)മര്‍ദ്ദനമേറ്റത്. 14 ന് വിഷുദിനത്തില്‍ രാത്രി 12.30 ന് മുതിരക്കൊവ്വലിലെ ബൈജു കൈചെയിന്‍ കൈയില്‍ ചുറ്റി മുഷ്ടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഒരുമണിയോടെ ബൈജേഷ്, മനുക്കുട്ടന്‍, അജേഷ്, അനഘ് എന്നിവരും കണ്ടാലറിയാവുന്ന … Read More

ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.

ഉദിനൂര്‍: ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഉദിനൂര്‍ തെക്ക് ജുമാമസ്ജിദിന് സമീപത്തെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിനാണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ തീപിടിച്ചത്. തൃക്കരിപ്പൂരില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.പ്രേമന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്. ട്രാന്‍സ്‌ഫോര്‍മറിലേക്കുള്ള വയറുകള്‍ തീപിടുത്തതത്ില്‍ പൂര്‍ണായും കത്തിനശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More

മികച്ച വിജയം നേടി സി.ശരണ്യ-മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്-

ഉദിനൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സി.ശരണ്യക്ക് എല്ലാ വിഷയങ്ങളിലും എ-പ്ലസോടെ മികച്ച വിജയം. ഉദിനൂര്‍ ഗവ.എച്ച്.എസ്.എസ്.വിദ്യാര്‍ത്ഥിനിയാണ്. കിനാത്തിലെ പ്രമുഖ ആയുര്‍വേദ ചികില്‍സകന്‍ എം.ബാബു വൈദ്യരുടെയും അനിതയുടെ മകളാണ്. സഹോദരന്‍: അഭിനന്ദ്. പാഠനത്തില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് ശരണ്യ.