പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി.എഫ്.ഫ്രാന്‍സിസ് വൈദ്യര്‍(86)നിര്യാതനായി.

തളിപ്പറമ്പ്: പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി എഫ് ഫ്രാന്‍സിസ് വൈദ്യര്‍ തൈപ്പാടത്ത് (86) നിര്യാതനായി.

പുഷ്പഗിരിയില്‍ താമസക്കാരനായ ഇദ്ദേഹം ഉളിക്കല്‍ തൈപ്പാടത്ത് കുടുംബാഗമാണ് (എറണാകുളം കടവന്ത്ര ചെറുതോടത്ത് തൈപ്പോടത്ത് ).

ആയുര്‍വേദ, കളരി, മര്‍മ്മ ചികിത്സ വിദഗ്ധനായിരുന്നു.

അരനൂറ്റാണ്ട് കാലത്തോളം തളിപ്പറമ്പ് ഹൈവേയില്‍ സെന്റ് മാര്‍ട്ടിന്‍ മര്‍മ്മ ചികിത്സാലയം എന്ന സ്ഥാപനം നടത്തിയിരുന്നു.

പരേതരായ ടി.എല്‍. ഫ്രാന്‍സിസ്, മേരി ദമ്പതികളുടെ മകനാണ്.

ഭാര്യ: അന്നക്കുട്ടി നീലിയറ കുടുംബാംഗം.

മക്കള്‍: ഷൈല ഫ്രാന്‍സിസ്, ഷാജി ഫ്രാന്‍സിസ്, ഫ്രാന്‍സിസ് തൈപ്പാടത്ത് (ഷിബു), ഷീബ
ഫ്രാന്‍സിസ്.

മരുമക്കള്‍: സിബി അലക്‌സ് (സെന്‍ട്രല്‍ റെയില്‍വേ മുംബൈ), മനോജ് എന്‍ ജോര്‍ജ് (താമരശ്ശേരി), ജിഞ്ചു, മഞ്ജു.

സഹോദരങ്ങള്‍: ത്രേസ്യകുട്ടി കൊട്ടാരത്തില്‍, വര്‍ഗീസ്, സെബാസ്റ്റ്യന്‍, ആന്റണി, മൈക്കിള്‍, ആലീസ് കോച്ചേരി. പരേതരായ ജോണ്‍, തോമസ്.

ശവസംസ്‌ക്കാരം നാളെ (30-10-24 ബുധനാഴ്ച്ച) ഉച്ചക്ക് 12 ന് ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.