സ്വര്‍ണ്ണമാല മോഷ്ടാക്കളെ പിടികൂടിയിട്ടില്ല-പോലീസ്
തളിപ്പറമ്പ്: പട്ടാപ്പകല്‍ ഒരു വയസായ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സ്ത്രീകളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്.
ഇവരെ പിടികൂടിയതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തളിപ്പറമ്പ് സെയ്ദ് നഗറില്‍ താമസിക്കുന്ന
മൊയ്തീന്‍കുട്ടിയുടെ ഭാര്യ പി.ഉസാമയുടെ മകള്‍ ഫെല്ല എന്ന കുട്ടിയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടിച്ചു കടന്നത്.
നേരത്തെ സ്വര്‍ണ്ണമാല മോഷണത്തിന് അറസ്റ്റിലായരപ്പോള് പ്രചരിച്ച ഫോട്ടോ വെച്ചാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.