ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വിഷു-പുതുവസ്ത്ര വിതരണവും ഇഫ്താര്‍ സംഗമവും നടത്തി
മയ്യില്‍: കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മയ്യില്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര വ്യാപാരികള്‍ക്ക് റംസാന്‍, വിഷു പുതുവസ്ത്ര വിതരണവും ഇഫ്താര്‍ സംഗമവും പാവന്നൂര്‍മൊട്ടയില്‍ നടന്നു.
ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല പ്രസിഡന്റ് വി.റാസിഖ് ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി സരുണ്‍ തോമസ്, ജില്ല ട്രഷറര്‍ മഹേഷ് വളക്കൈ, ജില്ല കമ്മിറ്റിയംഗം അബ്ദുല്ല, മേഖല പ്രസിഡന്റ് ജയപ്രകാശ്, സെക്രട്ടറി നാസര്‍ കോറളായി, സി.കെ.അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തിന് മയ്യില്‍ എസ്.ഐ ഇബ്രാഹിം, മടപ്പുര ക്ഷേത്രം മടയന്‍ പുരുഷോത്തമന്‍, പാവന്നൂര്‍ മൊട്ട മസ്ജിദ് ഉസ്താദ് അബ്ദുല്‍ കരീം കാഞ്ഞിലേരി എന്നിവര്‍ നേതൃത്വം നല്‍കി.