ചൊറിയുന്ന പൊടി വിതറി യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു.

വെള്ളരിക്കുണ്ട്: ഓട്ടോഡ്രൈവറുടെ ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന പൊടിയെറിഞ്ഞ് മര്‍ദ്ദിച്ച യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു.

പാലാവയല്‍ മലാംകടവിലെ ചെമ്മങ്ങാട്ട് വീട്ടില്‍ സി.ഡി.പ്രസാദിന്റെ(45) പരാതിയിലാണ് കൊന്നക്കാട് സ്വദേശി വിനീഷിന്റെ പേരില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത്.

ഇന്നലെ(മാര്‍ച്ച്-22) വൈകുന്നേരം 3.45 ന് കൊന്നക്കാട് നിന്നും പഞ്ചാബിലേക്ക് പോകവെ പ്രസാദ് ഓടിച്ച കെ.എല്‍-79 എ-9684  ഓട്ടോറിക്ഷയില്‍ യാത്രചെയ്ത പ്രതി പിന്നില്‍ നിന്ന് ഷര്‍ട്ടിന്റെ

കോളറില്‍ പിടിച്ച് വണ്ടി നിര്‍ത്തിച്ച ശേഷം ചൊറിച്ചിലുണ്ടാക്കുന്ന പൊടി ദേഹത്ത് വിതറിയശേഷം വണ്ടിയില്‍ നിന്നിറങ്ങി പ്രസാദിനെ മര്‍ദ്ദിച്ചതായാണ് പരാതി.