ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.
കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.
ഇന്നലെ രാത്രി 9 നും ഇന്ന് പുലര്‍ച്ചെ 5 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.
കണ്ണൂര്‍ ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം മോഷ്ടാവ് എടുത്തുകൊണ്ടുപോകുകയായിരുന്നു.
ഏകദേശം 8000 രൂപയോളം നഷ്ടപ്പെട്ടിരിക്കാമെന്ന് ക്ഷേത്രം ചുമതലക്കാരനായ അലവില്‍ ലീലാലയം വീട്ടില്‍ രാഹുല്‍ കുനിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.