ഇസ്രായേല്‍ വിസ തട്ടിപ്പ്-ഏരുവേശി സ്വദേശിയുടെ 3,70,700 രൂപ നഷ്ടപ്പെട്ടു.

ഏരുവേശ്ശി: ഇസ്രായേലിലേക്ക് ജോബ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,70,700 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്.

തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് ലിറ്റില്‍ഫ്‌ളവര്‍ വീട്ടില്‍ ജോണ്‍സണ്‍ സ്റ്റീഫന്റെ പേരിലാണ് കേസ്.

ഏരുവേശി വളയംകുണ്ടിലെ നെല്ലിക്കാത്തടത്തില്‍ ബിനു ജോസഫിന്റെ(46)പരാതിയിലാണ് കേസ്.

2023 മാര്‍ച്ച് 21 മുതല്‍ ഡിസംബര്‍-15 വരെയുള്ള കാലയളവില്‍ 3 തവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും പണം വാങ്ങിയെങ്കിലും വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.