മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി

 

പരിയാരം: മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.

സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ബാലകൃഷ്ണന് സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) മെഡിക്കല്‍ കോളജ് യൂണിറ്റ് നല്‍കിയ യാത്രയയപ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.വി. ഉപേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടരി കെ. മോഹനന്‍, കെ.വി രാജീവന്‍, സി.എന്‍. ലത, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.