അഞ്ച് ലക്ഷം ലോണ്‍തരാം-1,07,000 തട്ടിച്ചു-2 പേര്‍ക്കെതിരെ കേസ്-
തളിപ്പറമ്പ്: അഞ്ച്‌ലക്ഷം രൂപയുടെ ഗ്രൂപ്പ്‌ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കമ്മീഷനായി 1,07,000 രൂപ കൈപ്പറ്റി വിശ്വാസവഞ്ചന നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസ്.

ഏഴാംമൈല്‍ എം.പി.എം ഹൗസില്‍ പി.സജിനയുടെ
പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
പൂമംഗലത്തെ സൂര്യ(28), ഭര്‍ത്താവ് കാഞ്ഞിരങ്ങാട്ടെ റിനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
2019 ഒക്ടോബര്‍ 24 മുതല്‍ 2021 ജനുവരി 18 വരെയുള്ള കാലയളവില്‍ ഈ ആവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച്
പണം കൈപ്പറ്റിയശേഷം ലോണോ വാങ്ങിയ തുകയോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.
