കോടിയുടെ വെടി വൈകുന്നേരത്തോടെ പൊട്ടിയേക്കും-പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

തളിപ്പറമ്പ്: നൂറ് കോടി തട്ടിപ്പില്‍ ഇന്ന് വൈകുന്നേരത്തോടെ നിര്‍ണായകമായ ചില വിവരങ്ങള്‍ വെളിവാകുമെന്ന് പോലീസ്.

കാണാനില്ലെന്ന പരാതിയില്‍ പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത സുഹൈറിനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഒളിവില്‍ പോയ നൂറ് കോടി തട്ടിപ്പിവെ പ്രധാന കണ്ണിയായ യുവാവിന്റെ മറ്റൊരു സഹായി അദ്‌നാനെയും പോലീസ് വലയിലാക്കിയതായി വിവരമുണ്ട്.

സുഹൈറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ തട്ടിപ്പില്‍ കേസെടുക്കാനുള്ള സാധ്യതയും ഏറെയാണ്.

ഒളിവില്‍പോയ യുവാവ് ഇതിനിടയില്‍ തളിപ്പറമ്പിലെ ചിലരുമായി ബന്ധപ്പെട്ടതായും വിവരമുണ്ട്.

സുഹൈര്‍ പോലീസിനോട് വെളിപ്പെടുത്തിയ പല കാര്യങ്ങളും പോലീസ് വിശകലനം ചെയ്തുവരികയാണ്.

ഇന്ന് വൈകുന്നേരത്തെടെ തന്നെ ഇക്കാര്യത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.