രോഗിയായ 25 കാരിയെ പരിശോധനക്കിടയില്‍ അപമാനിച്ചു, ഡോ.സി.ജെ.വര്‍ഗീസിനെതിരെ കേസ്.
തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ പരാതിയില്‍ ഹോമിയോ ഡോക്ടര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ്കേസെടുത്തു.

തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ സി.ജെ.വര്‍ഗീസിനെതിരെയാണ് കേസ്. ഇവിടെ ചികില്‍സ തേടിയെത്തിയതായിരുന്നു യുവതി.
ഇന്നലെ ഉച്ചക്ക് ഒന്നര മണിക്ക് അവസാനത്തെ രോഗിയായി എത്തിയ ഇവരെ പരിശോധനക്കിടയില്‍ അപമാനിച്ചതായാണ് പരാതി.
യുവതിയുടെ പരാതിയിലാണ് കേസ്.
