പട്ടുവത്ത് കാര്‍ വയലിലേക്ക് മറിഞ്ഞു-

തളിപ്പറമ്പ്: കാര്‍ വയലിലേക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികള്‍ അത്ഭതകരമായി രക്ഷപ്പെട്ടു.

പട്ടുവത്തെ മുതുകുട മംഗലശേരി റോഡില്‍ മതുകുട വളവില്‍ തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം.

കണ്ണോത്ത് നിന്നും മുതുകുടയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

കാറില്‍ ഉണ്ടായിരുന്ന പി.ആന്റ്.ടിയില്‍ നിന്നും വിരമിച്ച കണ്ണോത്തെ ഭാസ്‌ക്കരന്‍ (60), ഭാര്യ തളിപ്പറമ്പ് ടെലിഫോണ്‍ എക്‌സചേഞ്ചിലെ ഉദ്യോഗസ്ഥ നളിനി (50) എന്നിവരാണ് രക്ഷപ്പെട്ടത്.