എം.കെ.രാഘവന്‍ എം.പിക്കെതിരെ രാജീവന്‍ കപ്പച്ചേരി-ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

തളിപ്പറമ്പ്: എം.കെ.രാഘവന്‍ എം.പിക്കെതിരെ ഡി.സി.സി ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശശി തരൂരിനെ പിന്തുണക്കുന്നതിനെ വിമര്‍ശിച്ചാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ-

ബഹു. എം.കെ രാഘവന്‍ എം.പി

തൊഴിലാളി നേതാവായ താങ്കളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നിരവധി തവണ എം.പിയാക്കി… കണ്ണൂരുള്ള തൊഴിലാളികള്‍ താങ്കള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രിയ പ്രവര്‍ത്തനം നടത്താന്‍ അംബാസിഡര്‍ കാര്‍ വാങ്ങി നല്‍കി സഹായിച്ച ചിത്രം ഇന്നും ഓര്‍മ്മയിലെത്തുകയാണ്.

താങ്കളെ ഈ പാര്‍ട്ടി ആവശ്യമായ ഉയരങ്ങളിലെത്തിച്ചു, ഇനി കോഴിക്കോട് മത്സരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ അവിടെ ഇനിയാരും ജയിക്കരുതെന്ന് താങ്കള്‍ ചിന്തിക്കുന്നുണ്ടോ?

ദീര്‍ഘവിക്ഷണവും വിശാല ബോധമുള്ള ശശി തരുരിനെ കരുവാക്കി എന്തിനു വേണ്ടിയാണ് ഈ ആഭ്യാസം? ആര്‍ക്ക് വേണ്ടി?

താങ്കള്‍ക്ക് വല്ലാത്ത പാര്‍ട്ടി സ്‌നേഹം തോനുന്നുവെങ്കില്‍ ഒരു മനുഷ്യന്‍ രാജ്യത്തിന്റെ തെരുവിഥികളിലൂടെ സ്വന്തം ജീവന്‍ പണയം വച്ച്, രാജ്യത്തിനു വേണ്ടി നടക്കുന്നുണ്ട്

അദ്ദേഹത്തോടപ്പം 2 ദിവസം നടന്നാല്‍ താങ്കള്‍ക്ക് വര്‍ത്തമാനകാല രാഷ്ട്രിയത്തിന്റെ വേദന മനസ്സിലാകു.. യാത്രികന്റെ പേര് രാഹുല്‍ ഗാന്ധി.