ഫോട്ടോഗ്രഫി അവശ്യ സര്‍വ്വീസായി പരിഗണിക്കണം: എ കെ പി എ മാതമംഗലം യൂണിറ്റ്
മാതമംഗലം: ഫോട്ടോഗ്രാഫി അവശ്യ സര്‍വീസായി പരിഗണിക്കണമെന്ന് എ.കെ.പി.എ മാതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
മാതമംഗലം വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ഷനോജ് മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ മേഖല പ്രസിഡന്റ് കെ.വി.ഷിജു ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ജയറാം പയ്യന്നൂര്‍ സംഘടനാ റിപ്പോര്‍ട്ടും സബ് കമ്മറ്റി റിപ്പോര്‍ട്ട് പി.വി.വിനോദും അവതരിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി നിതീഷ് കല്ലിങ്കല്‍ യൂണിറ്റ് പ്രവൃത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.എം.ജിന്‍സ് വരവു ചിലവ് കണക്കും അവതരിപ്പിച്ചു.
യൂണിറ്റ് ഇന്‍-ചാര്‍ജ് എം.വി.സുഭാഷ്, മേഖല വൈസ്.പ്രസിഡന്റ് സി.വിനോദ്, മേഖല പി ആര് ഒ അനീഷ് പഴയങ്ങാടി എന്നിവര്‍ സംസാരിച്ചു.
ടി.എ.രതീഷ് കുമാര്‍ സ്വാഗതവും, എന്‍.വി.മനോജ് അനുശോചനവും എം.കെ.രാജു പ്രമേയവും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: ഷനോജ് മേലേടത്ത് (പ്രസിഡന്റ്), നിതീഷ് കല്ലിങ്കല്‍ (സെക്രട്ടറി), ടി.എം.ജിന്‍സ് (ട്രഷറര്‍), എന്‍.വി.മനോജ് (വൈസ് പ്രസിഡന്റ്), ടി.എ.രതീഷ് കുമാര്‍(ജോ. സെക്രട്ടറി).