പൂക്കോത്ത്‌നടയിലെ അപൂര്‍വ്വ കാഴ്ച്ച-ബാരിക്കേഡിന് നടുവിലൂടെ വാഹനം കടത്തിവിട്ടു.

തളിപ്പറമ്പ്: ഇത്തരത്തിലൊരു കാഴ്ച്ച ഇതിന് മുമ്പ് കണ്ടവര്‍ ഉണ്ടാകുമോ എന്ന് പറയാനാവില്ല.

പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ഉല്‍സവകാലത്ത് ദേശീയപാതയിലൂടെ വാഹനം കടന്നുപോകുന്ന അപൂര്‍വ്വ കാഴ്ച്ചക്ക് ഇന്നത്തെ രാത്രി സാക്ഷിയായി.

പൂക്കോത്ത്‌നടയിലൂടെ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് നടുവിലൂടെ വാഹനങ്ങലെ കടത്തിവിടുകയായിരുന്നു.

ഇന്ന് രാവിലെ ഉല്‍സവാഘോഷ കമ്മറ്റിയും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.

മുന്‍കാലങ്ങളില്‍ വാഹനഗതാഗതം പൂക്കോത്ത്‌നടയില്‍ നിന്നും ചെറിയ റോഡ് വഴി തിരിച്ചുവിടുകയായിരുന്നു പതിവ്.

എന്നാല്‍ കോടതിവിധി നടപ്പിലാക്കണമെന്ന പോലീസിന്റെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം.