എം.ഡി.എം.എയും കഞ്ചാവും തന്നെ.തളിപ്പറമ്പില്‍ നാലുപേര്‍ പിടിയില്‍
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കളെ എക്‌സൈസ് പിടികൂടി.

80 മില്ലീഗ്രാം എം.ഡി.എം.എയുമായി കെ.പി.ഷാക്കിര്‍(24), പി.മുസ്തഫ(24) എന്നിവരേയും 10 ഗ്രാം കഞ്ചാവ് സഹിതം കെ.അഹദ്(23), എട്ട് ഗ്രാം കഞ്ചാവുമായി കെ.പി.മുഹമ്മദ് അഷര്‍(23) എന്നിവരെയുമാണ് പിടികൂടിയത്.
തളിപ്പറമ്പ് ടൗണ്‍, കപ്പാലം, മന്ന എന്നിവിടങ്ങളില്‍ നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്.
തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി.ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
