ചെറുതാഴം വാദ്യഗ്രാമത്തില്‍ മുപ്പത് കുട്ടികള്‍ ചെണ്ടമേളം അരങ്ങേറി

പിലാത്തറ: കേരള ക്ഷേത്രകലാ അക്കാദമിയുടെ കീഴില്‍ ചെറുതാഴം വാദ്യഗ്രാമത്തില്‍ പരിശീലനം നേടിയ 30 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം  മണ്ടൂര്‍ ശങ്കരവിലാസം എല്‍.പി.സ്‌കൂളില്‍ നടന്നു.

എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ എം.എല്‍.എ.ടി.വി രാജേഷ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ മുഖ്യാതിഥിയായി.

വാര്‍ഡ് അംഗം യു.രാധ, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍, ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം ടി.കെ.സുധി,

എം.വി.രവി, പ്രഥമാധ്യാപകന്‍ ഒ.സി.കേശവന്‍, പരിശീലകന്‍ കരയടം ചന്ദ്രന്‍, അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, സോജാ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.