സര്‍ക്കാര്‍ സ്ഥാപനം കാട് വിഴുങ്ങുന്നു-ആരുണ്ട് ചോദിക്കാന്‍.

.തളിപ്പറമ്പ്: സ്വകാര്യവ്യക്തികളുടെ കയ്യിലുള്ള സ്ഥലം പോലും കാടുകയറിക്കിടക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചത് അടുത്ത ദിവസങ്ങളിലാണ്.

എന്നാല്‍ ഒരു സര്‍ക്കാര്‍സ്ഥാപനം മുഴുവനായി തന്നെ കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നടപടികളില്ല.

കേരളാ വാട്ടര്‍ അതോറിറ്റിയുടെ തളിപ്പറമ്പ്-ആലക്കോട് റോഡില്‍ മടക്കാടാണ് ഈ ഓഫീസ്.

ഓഫീസ് പരിസരത്തേക്ക് കടന്നുചെല്ലാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് കാടുകയറിക്കിടക്കുന്നത്.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷന്‍ എന്നാണ് പുറത്തെ ബോര്‍ഡില്‍ കാണുന്നത്.

സര്‍ക്കാര്‍ ഓഫീസും പരിസരവും വൃത്തിയായും ശുചിയായും സൂക്ഷിക്കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഇവിടെ ഓഫീസ് തന്നെ കാടുവിഴുങ്ങുന്നത്.

ഇവിടെ ജോലിചെയ്യുന്ന ജീവനക്കാര്‍ ഇഞ്ചക്കാടുകള്‍ക്ക് നടുവിലൂടെയാണ് ഓഫീസില്‍ എത്തിച്ചേരുന്നത്.

ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് എക്‌സിക്യുട്ടീവ് എഞ്ചീനീയര്‍ മുതല്‍ മന്ത്രി വരെയുള്ളവര്‍ക്ക് ലഭിച്ചിരിക്കുന്നത്.