മുന്‍ഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം-ആദ്യഭര്‍ത്താവിനെതിരെ കേസ്.
പരിയാരം: വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ മുന്‍ ഭര്‍ത്താവ് സ്കൂട്ടറിടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

സംഭവത്തില്‍ മുന്‍ ഭര്ത്താവവ് പിലാത്തറയിലെ ആനന്ദിനെതിരെ വധശ്രമത്തിനും അടിച്ചുപരിക്കേല്‍പ്പിച്ചതിനും പരിയാരം പോലീസ് കേസെടുത്തു.
മെയ് ഇരുപതിന് രാത്രി എട്ട്മണിക്ക് ചെറുതാഴം കക്കോണിയിലാണ് സംഭവം.
ചെറുതാഴം കക്കോണിയിലെ ബാലന്റെ മകന് പാലക്കീല്‍ സുമേഷിനെ (41)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വിവാഹമോചിതയായ യുവതിയെ തൊട്ടടുത്തദിവസം വിവാഹം കഴിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യുവതിയുടെ മുന്‍ ഭര്‍ത്താവായ ആനന്ദ് സ്കൂട്ടിറിടിച്ച് യുവാവിനെ വധിക്കാന്‍ ശ്രമിച്ചത്.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സുമേഷിനെ സകൂട്ടര്‍ കൊണ്ട് ഇടിച്ചിട്ടശേഷം ഇയാള്‍ ആക്രമിക്കുകയായിരുന്നു.
യുവാവിന്റെ കാലിന്റെ എല്ല് തകര്‍ന്ന നിലയിലാണ്. ഗുരുതരമായിപരിക്കേറ്റ സുമേഷ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
