പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്: ബൈക്കും കാറും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഘം അക്രമാസക്തരായി പോലീസ് സ്‌റ്റേഷനില്‍ ബഹളം വെക്കുകയും കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തതായി പരാതി.

ഇന്നലെ രാത്രി പതിനൊന്നോടെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. പുളിമ്പറമ്പിലാണ് സംഭവം നടന്നത്.

കാറിലുണ്ടായിരുന്നവര്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചതോടെയാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്.

സ്റ്റേഷനില്‍ വച്ച് വാക്കേറ്റത്തിനും കൈയ്യാങ്കളിക്കും മുതിര്‍ന്നപ്പോള്‍ തടയാന്‍ ശ്രമിച്ച പോലീസിനെ ഭീഷണിപ്പെടുത്താനും, കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചസംഭവത്തിലാണ് പട്ടുവം മുറിയാത്തോടിലെ രാജേഷ് ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.