പറപ്പൂരിലെ ആര്യശ്രീയുടെ 1,37,000 ഓണ്‍ലൈന്‍ ജോബുകാരന്‍ അടിച്ചുമാറ്റി.
തളിപ്പറമ്പ്: ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലി തരാമെന്ന് വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പട്ടുവം പറപ്പൂല്‍ കെ.പി.ടി ഇല്ലത്തെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്.
പ്രതിദിനം 2000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ ലഭിച്ച അറിയിപ്പ് പ്രകാരം സപ്തംബര്‍ 8 മുതല്‍ 13
വരെയുള്ള ദിവസങ്ങളില്‍ അര്യശ്രീയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴി പല തവണകളിലായി പണം തട്ടിയെടുത്തുവെന്നാണ് പരാതി.
