ബസിടിച്ച് സൈക്കില്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.
തളിപ്പറമ്പ്: സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ അമിതവേഗതയില്‍ എത്തിയ സ്വകാര്യബസ് ഇടിച്ചു തെറിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെ മദ്രസക്ക് സമീപത്തെ പെട്രോള്‍പമ്പിന് മുന്നിലായിരുന്നു അപകടം.
മീത്തലെപാത്ത് ബഷീറിന്റെ മകന് ബിലാലിനാണ് പരിക്കേറ്റത്.
ആവേ മരിയ എന്ന ബസാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.