കടംവാങ്ങിയ തുക നല്‍കിയില്ല, ജ്വല്ലറി ഉടമക്ക് മര്‍ദ്ദനം.

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ നല്‍കിയില്ല, ജ്വല്ലറിയുടമയുടെ കഴുത്തിന് കത്തികൊണ്ട് മുറിവേല്‍പ്പിച്ചതായി പരാതി.

തളിപ്പറമ്പ് ചിറവക്കില്‍ പുതുതായി ജ്വല്ലറി ആരംഭിക്കുന്ന കണിച്ചാര്‍ മണത്തണയിലെ ചരുവിള പുത്തന്‍വീട്ടില്‍ സുബിന്‍ മനോഹരനാണ്(30)പരിക്കേറ്റത്.

27 ന് ഉച്ചക്ക് 1.30 ന് ജ്വല്ലറി കെട്ടിടത്തിന് മുന്നില്‍ വെച്ച് നൗഷാദ്.

ജസീല എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കഴുത്തിന് കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി .

തളിപ്പറമ്പ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.