ആശുപത്രി ജീവനക്കാരന്‍ തൂങ്ങിമരിച്ചു.
കല്‍പറ്റ: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചന്‍ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്ന ഇദ്ദേഹം.
ഇന്ന് രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍ തങ്കച്ചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.
ഫാത്തിമ ആശുപത്രിയില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു തങ്കച്ചന്‍.
രാവിലെ ആശുപത്രിയില്‍ എത്തിയ തങ്കച്ചന്‍ ലോണ്‍ഡ്രി മുറിയുടെ താക്കോല്‍ വാങ്ങിയിരുന്നു.
മരിക്കുന്നതിന് മുമ്പ് തങ്കച്ചന്‍ തനിക്ക് ആത്മഹത്യ കുറിപ്പ് അയച്ചിരുന്നുവെന്ന് ബന്ധു ഷാജി പറഞ്ഞു.
എന്നാല്‍ താന്‍ വീട്ടിലില്ലായിരുന്നതിനാല്‍ സന്ദേശം വായിക്കാന്‍ വൈകിയെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
തങ്കച്ചന് ആശുപത്രി അധികൃതര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചിരുന്നുവെന്നും ജോലിഭാരവും കൂടുതലായിരുന്നുവെന്നും ഷാജി ആരോപിച്ചു.
ഇതേ തുടര്‍ന്ന് തങ്കച്ചന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
ജോലി സ്ഥലത്ത് യാതൊരു പ്രയാസവും തങ്കച്ചന്‍ നേരിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് അയക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.