എട്ട്പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി-

പയ്യന്നൂര്‍: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് എട്ട്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി.

വീട്ടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണ്ണാഭരങ്ങളാണ് കാണാതായതായി പരാതി.

കൊറ്റി റെയില്‍വേ സ്‌റ്റേഷനടുത്ത് താമസക്കാരനായ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലെ ടൈലര്‍ പലോറ ഹൗസില്‍ സുരേഷ് ബാബു(48)വിന്റെ വീട്ടിലാണ് മോഷണം നടന്നത്.

പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ മാസം 2 നും 8 നും ഇടയിലുള്ള ഏതോ ദിവസമാണ് കളവ് നടന്നതെന്ന് പരാതിയില്‍ പറയുന്നു.

2 ന് അലമാരയില്‍ വച്ചതായിരുന്നു സ്വര്‍ണം. 8-ാം തീയ്യതി ആവശ്യം വന്നപ്പോളാണ് കാണാനില്ലെന്ന് മനസിലായത്.

പൂട്ടിയ താക്കോല്‍ അലമാരയില്‍ കൊളുത്തിയ നിലയിലുണ്ടായിരുന്നു.

ഈ വീടിന് തൊട്ടടുത്ത വീട്ടിലാണ് കഴിഞ്ഞ 4 ന് ഷമല്‍-അമൃത ദമ്പതികളുടെ മകള്‍ 4 വയസ്സുകാരി സാന്‍വിയ സെപ്റ്റിക്ടാങ്കില്‍ വീണ് മരണപ്പെട്ടത്.

അപകടസമയത്ത് വീട് പൂട്ടാതെ വീട്ടുകാര്‍ ആശുപത്രിയിലായിരുന്നു ആ സമയത്ത് കളവ് നടന്നതായാണ് സംശയിക്കുന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്.