ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ മോഷണം: പ്രതി ബംഗളൂരുവില്‍ പിടിയില്‍
ഇരിട്ടി: ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് ഇരിട്ടി പോലീസിന്റെ പിടിയില്‍.
ബാംഗളൂരു സ്വദേശി ചാന്ദ് ബാഷ(44 )നെയാണ് ഇരിട്ടി പോലീസ് ബംഗളൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ടെലഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം.
ഫെബ്രുവരി 15-നും മാര്‍ച്ച് അഞ്ചിനും ഇടയിലാണ് വള്ളിത്തോട് അടച്ചിട്ട ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മോഷണം നടത്തിയത്.
ഒരു ലക്ഷത്തോളം രൂപ വില മതിക്കുന്ന ഉപകരണങ്ങളാണ് മോഷണം പോയത്.
എസ്.എച്ച്.ഒ പി.കെ.രജീഷ്, എസ് ഐ പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, ബിനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി ബാംഗ്ലൂരില്‍ നിന്നും പിടികൂടിയത്.