കെ.ഫോണ്‍ പദ്ധതിയില്‍ മൊബൈല്‍ ഷോപ്പുകളെ പങ്കാളിയാക്കണം—- M P R A K

തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ ഇന്റര്‍നെറ്റ് പദ്ധതിയായ കെ.ഫോണ്‍ പദ്ധതി നടത്തിപ്പില്‍ മൊബൈല്‍ ഷോപ്പുകളെയും പങ്കാളികളാക്കണമെന്ന് മൊബൈല്‍ ഫോണ്‍ റീടെയ്‌ലേര്‍സ് അസോസിയേഷന്‍ ഓഫ് കേരള(MPRAK)തളിപ്പറമ്പ് മേഖല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഷമീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ എസ് റിയാസ് ഉദ്ഘാടനം ചെയ്തു.

മെമ്പര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണോല്‍ഘാടനം തളിപ്പറമ്പ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ നിര്‍വഹിച്ചു.

2021-23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വി.എം.നൗഷാദ്-പ്രസിഡണ്ട്, ഷുക്കൂര്‍ വളക്കൈ- ജന. സെക്രട്ടറി, പി.വിനോദ്കുമാര്‍- ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

.യൂണിറ്റ് രക്ഷാധികാരിയായി ഷമീം മൊബൈല്‍ ട്രാക്ക് ,വൈസ് പ്രസിഡണ്ടുമാരായി സി.കെ.മജീദ്, കെ.വി.ഇയാസ് എന്നിവരെയും

ജോയിന്റ് സെക്രട്ടറിമാരായി അസീസ് കുട്ടന്‍, കെ.വി.ഹാരിസ് എന്നിവരെയും പ്രവര്‍ത്തക സമിതിയംഗങ്ങളായി സലാം റിംഗ്‌ടോണ്‍, സി.ജിജീഷ്, മഷൂദ്, സി.പി.ഫായിസ്, പി.വി.മുഹമ്മദ്, കെ.ഫൈസല്‍ ജസീം, കെ. ഫാസില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ ജില്ലാരക്ഷാധികാരി സലാം തളിപ്പറമ്പ്, ജില്ലാ ഭാരവാഹികളായ ഇല്യാസ്, അബ്ദുല്‍ ഖാദര്‍, അസ്‌കര്‍ പാനൂര്‍, സലാം സെല്‍ വേള്‍ഡ്, സലാം പഴയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി.ഷുക്കൂര്‍ സ്വാഗതവും പി.വിനോദ്കുമാര്‍ വിനോദ് നന്ദിയും പറഞ്ഞു.