ഐ.വി.ശശി ജയന്‍ ടീമിന്റെ കാന്തവലയത്തിന് 44 വര്‍ഷം-

     ജയന്‍ പേരില്ലാത്ത നായകനായി വേഷമിട്ട ഐ.വി.ശശി സിനിമയാണ് കാന്തവലയം.

ടി.വി.കമ്പയിന്‍സിന്റെ ബാനറില്‍ കെ.പി.തോമസും എം.കെ.വേണുഗോപാലും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്.

വില്ലനായി പ്രത്യക്ഷപ്പെടുന്ന ജയന്‍ ഒടുവില്‍ നായകനായി മാറുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സീമ, മോഹന്‍ ശര്‍മ്മ, രവികുമാര്‍, ബഹദൂര്‍, കൃഷ്ണചന്ദ്രന്‍, ഉഷാകുമാരി, ശ്രീലതാ നമ്പൂതിരി, മീന, കവിയൂര്‍ പൊന്നമ്മ, വഞ്ചിയൂര്‍ രാധ, കോട്ടയം ശാന്ത, ശേഖര്‍, രാജി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

തലശേരി രാഘവന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമക്ക് ആധാരം.

ടി.ദാമോദരനാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ക്യാമറ-ജയനന്‍ വിന്‍സെന്റ്, എഡിറ്റര്‍ കെ.നാരായണന്‍, കല-ജി.ഒ.സുന്ദരം, പരസ്യം-എസ്.എ.നായര്‍. എവര്‍ഷൈന്‍ ഫിലിംസായിരുന്നു വിതരണം.

1980 ജൂണ്‍-21 നാണ് സിനിമ 44 വര്‍ഷം മുമ്പ് പ്രദര്‍ശനത്തിനെത്തിയത്. ഏറ്റുമാനൂര്‍ സോമദാസന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ശ്യാം.

മനോഹരങ്ങളായ നാല് ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടിലുണ്ട്.

ഐ.വി.ശശി-ജയന്‍ കോമ്പിനേഷന്‍ സിനിമകളില്‍ മികച്ചുനില്‍ക്കുന്ന സിനിമകളിലൊന്നാണ് കാന്തവലയം. സെക്‌സിന്റെ അതിപ്രസരം കാരണം എ സര്‍ട്ടിഫിക്കറ്റോടെയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.