വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ അധ്യാ(പഹയന്‍) അറസ്റ്റില്‍—

പിണറായി: വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അദ്ധ്യാപകന്‍ അറസ്റ്റില്‍. അറബിക്ക് അധ്യാപകന്‍ കോഴിക്കോട് കോട്ടപ്പള്ളി വല്യാടെ കുളക്കോട്ട് വീട്ടില്‍ കെ.നൗഷാദിനെയാണ്(36) ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്.

നവംബര്‍ 29 ന് ഉച്ചക്ക്  12 മണിയോടെ പെണ്‍കുട്ടി ടോയ്‌ലറ്റില്‍ പോയ സമയത്താണ് അദ്ധ്യാപകന്‍ മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇന്ന് പോലീസിന് ഇത് സംബന്ധിച്ച് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പോക്‌സോക്ക് പുറമെ ഐ.ടി ആക്റ്റ് പ്രകാരവും രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷാണ് നടത്തി വരുന്നത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് വൈകന്നേരത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.