തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണം: എസ്.ഡി.പി.ഐ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പട്ട് എസ്ഡിപിഐ കരിമ്പം
ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.

ദിവസേന നൂറ് കണക്കിന് സാധാരണക്കാരായ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നു വിതരണം താമസിക്കുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

ഫാര്‍മസിയില്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ലഭ്യതക്കുറവ് പരിഹകിക്കാന്‍ അടിയന്തിരമായി നടപടി സ്വികരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും നിവേദനത്തില്‍ പറയുന്നു.

ബ്രാഞ്ച് പ്രസിഡന്റ് വി.എം.ശക്കീര്‍, സെക്കട്ടറി മുഹമ്മദ് ഖുറൈശി, മണ്ഡലം ഓര്‍ഗനൈസിങ് സെക്കട്ടറി സി.ഇര്‍ഷാദ്, എസ്.ഡി.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് മാത്യു,അസീസ്, അനസ് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.