കീഴാറ്റൂരിലെ യുവാവിനെ ട്രെയിന്‍ യാത്രക്കിടെ കാണാതായി

തളിപ്പറമ്പ്: യുവാവിനെ ട്രെയിന്‍യാത്രക്കിടെ കാണാതായി.

തളിപ്പറമ്പ് കീഴാറ്റൂരിലെ അര്‍ജുന്‍ വി. നമ്പീശനെയാണ്(36) കാണാതായാത്.
ഡിസംബര്‍ മൂന്നിന് ബംഗളൂരു നിന്നും രാത്രി 9.10 ന് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിന് നാട്ടിലേക്ക് തിരിച്ച അര്‍ജുന്‍ വീട്ടിലെത്തിയില്ലെന്നാണ് പരാതി.

ബംഗളൂരു സര്‍ജാപ്പൂരില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ട്രെയിനില്‍ കയറിയെങ്കിലും എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.

ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

അമ്മ കെ.വി.ബിന്ദുവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.