അച്ഛന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്ത മകന്റെ പേരില്‍ കേസെടുത്തു.

പയ്യന്നൂര്‍: കുടുംബസ്വത്ത് വീതം വെക്കാന്‍ വിസമ്മതിച്ചതിന് അച്ഛന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്ത മകന്റ പേരില്‍ പോലീസ് കേസെടുത്തു.

രാമന്തളി കല്ലേറ്റുംകടവിലെ കക്കോലത്ത് വീട്ടില്‍ കെ.അമ്പുവിനെയാണ്(76)മകന്‍ അനൂപ് മരവടികൊണ്ട് അടിച്ച് ഇടതുകാല്‍മുട്ട് തകര്‍ത്ത്.

അമ്പു പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

18 ന് വൈകുന്നേരം 5.30നായിരുന്നു കേസിനാസ്പദമായ സംഭവം.