കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ഇന്ന് രാവിലെ മരിച്ചത്.

മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം.

മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ മുങ്ങിത്താഴുകയായിരുന്നു.

നീന്തലറിയാത്ത അഭിമന്യു കുളക്കരയില്‍ നിന്ന് കുളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കി വരികയായിരുന്നു.

പൊയ്യ   ഓലിപ്പറമ്പില്‍ സുഭാഷ്-മിനി ദമ്പതികളുടെ ഏക മകനാണ് മരിച്ച അഭിമന്യു.

മൃതദേഹം മെഡിക്കല്‍ കോളേ്ജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കും.