ഇ കെ ജി അനുസ്മരണം നാളെ.

പരിയാരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരിയാരത്തെ ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍( ഇ.കെ.ജി) അനുസ്മനരണം നാളെ.

ആറാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തിങ്കളാഴ്ച രാവിലെ 7.30 ന് തൊണ്ടന്നൂര്‍ കൈരളിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിക്കുന്നു.

അനുസ്മരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി ഉദ്ഘാടനം ചെയ്യും.

പരിയാരം പ്രസ്‌ക്ലബ്ബ് ജൂലായ്-ഒന്നിന് വൈകുന്നേരം 3 മണിക്ക് പ്രസ്‌ക്ലബ്ബ് ഓഫീസില്‍ ഇ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്.