ബോര്‍ഡ് മോഷണം പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: ബോര്‍ഡ് മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ സ്ഥലത്തെത്തി അന്വേഷണം നടത്തിയ തളിപ്പറമ്പ് പോലീസ് സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ കരിമ്പം
ഹെല്‍പ്പ്‌ലൈന്‍ എന്ന സ്ഥാപനത്തിന്റെ ബോര്‍ഡാണ് 18 ന് രാത്രി മോഷണം പോയത്.

2500 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

പോലീസിന് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.