അന്‍വര്‍ വധം-വാദിഭാഗം ആവശ്യപ്പെട്ട അഭിഭാഷകനെ നിയമിക്കില്ല- കേസ് അടുത്ത വര്‍ഷത്തേക്ക് മാറ്റണമെന്ന് പ്രതിഭാഗം

തളിപ്പറമ്പ്: പട്ടുവം കാവുങ്കല്‍ അന്‍വര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് മുമ്പാകെയാണ് കേസ് പരിഗണനക്ക് വന്നത്.

എന്നാല്‍ വിചാരണ അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.നിക്കോളോസ് ജോസഫ് ആവശ്യപ്പെട്ടു.

വാദിഭാഗംആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.

തൃശൂരിലെ അഡ്വ. സുരേഷിനെ നിയമിക്കണമെന്നാണ് അന്‍വറിന്റെ മാതാവ് പട്ടുവം കാവുങ്കല്‍ സി.ടി.ഹൗസില്‍ സഫിയ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ അഡ്വ.സുരേഷിനെ മിയമിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് നല്‍കിയ കത്ത് സഫിയക്ക് ലഭിച്ചിട്ടുണ്ട്.

നേരത്തെ യു.ഡി.എഫ് ഭരണകാലത്ത് ഒരു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും പിന്‍മാറിയത് കൂടാതെ നടന്‍ ദിലീപ് പ്രതിയായ കേസില്‍ ജഡ്ജിയുമായി ഉടക്കി രാജിവെക്കുകയും ചെയ്തിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

2011 ജൂലായ് 5 ന് വൈകുന്നേരം അഞ്ചരയോടെ കാവുങ്കല്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് വെച്ച് സി.പി.എം.പ്രവര്‍ത്തകരായ പട്ടുവം, മംഗലശ്ശേരി, ആന്തൂര്‍ സ്വദേശികളായ നീലാങ്കല്‍ എന്‍.കണ്ണന്‍ (53) തിരച്ചില്‍ വീട്ടില്‍ എന്‍.അനൂപ് (38) ചേമഞ്ചേരി വളപ്പില്‍ സി.വി.മനീഷ് (38) നടുവിലെ പുരയില്‍ സി.പി.അമിത്ത് (39) കേളോത്ത് സുനില്‍കുമാര്‍ (51) ചക്കര വളപ്പില്‍ സി.വി.ബാബുരാജ് (52) ഏഴോത്തെ പി.വി.രാമകൃഷ്ണന്‍ മാസ്റ്റര്‍(62) എന്‍.അനില്‍കുമാര്‍ (50), മുറിയാതോട്ടില്‍ എന്‍.ഡെന്നീസ് (40) മുതുകുടയില്‍ പി.ബാലകൃഷ്ണന്‍ (65) തുടങ്ങി 22 പേരാണ് കേസിലെ പ്രതികള്‍.

ഒരു വീടിന്റെ പെയിന്റിംഗ് ജോലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു കൊല്ലപ്പെട്ട അന്‍വറും സുഹൃത്തുക്കളും. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.

പട്ടുവത്തെ സി.കെ.ദില്‍ഷാദിന്റെ പരാതി പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പരിക്കേറ്റ ജസീല്‍, സി.കെ.റഷീദ്, കെ.പി.അഷറഫ്, സി.കെ.റാഷിദ്, പി.പി.പ്രമോദ്, കെ.ഇബ്രാഹിം, എം.പി.മുസ്തഫ, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന സി.മുജീബ് റഹ്മാന്‍, ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, ഡോ.അബൂബക്കര്‍, ഡോ.മഹാബല ഷെട്ടി, പട്ടുവം ഗ്രാമ പഞ്ചായത്ത് സിക്രട്ടറിയായിരുന്ന പി.വി.പത്മനാഭന്‍, വില്ലേജ് ഓഫീസര്‍ എം.ഇ.കെ.പ്രിയ, പോലീസ് ഓഫീസര്‍മാരായ യു.പ്രേമന്‍, കെ.ഇ.പ്രേമചന്ദ്രന്‍, ജോഷി ജോസഫ്, ടി.മധുസൂദനന്‍, പങ്കജാക്ഷന്‍, എ.കുഞ്ഞിക്കണ്ണന്‍, ടി.കെ.ബാബുരാജ്, ശശിധരന്‍, വി.വി.ഹരിദാസന്‍, എന്‍.വി.ചന്തുക്കുട്ടി, എന്‍.പത്മനാഭന്‍, എം.ബാലചന്ദ്രന്‍, രതീശന്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍.