ഈ സത്യസന്ധതക്ക് നൂറില്‍ നൂറുമാര്‍ക്ക്–

പിലാത്തറ: ഹരിതകര്‍മ്മസേനക്ക് നല്‍കിയ പ്ലാസ്റ്റിക്ക്‌സാധനങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഒന്നരപവന്‍ സ്വര്‍ണവള ഉടമസ്ഥക്ക് തിരിച്ചുനല്‍കി സേനാംഗങ്ങള്‍ മാതൃകയായി.

വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങളില്‍ നിന്ന് ചെറുതാഴം പഞ്ചായത്ത് 14, 15 വാര്‍ഡുകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ എം.ഗീത, വി.രാധ, പി.സുമതി, അനിത എന്നിവര്‍ക്കാണ് പഴയ പ്ലാസ്റ്റിക് സഞ്ചികളില്‍ നിന്ന് ആഭരണം ലഭിച്ചത്.

മണ്ടൂരിലെ പ്രീതയുടെതായിരുന്നു വള. വള കാണാതായ വിവരം പ്രീത ഹരിതകര്‍മ്മ സേനാംഗങ്ങളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍

എം സി എഫ് കേന്ദ്രത്തിലെത്തി പരിശോധിച്ചപ്പോഴാണ് ഉപയോഗശൂന്യമായികണ്ട് മാറ്റിവെച്ച സാധനങ്ങളുടെ കൂട്ടത്തില്‍ നിന്ന് വളകിട്ടിയത്. ഉടമസ്ഥക്ക് ഇത് തിരിച്ചു നല്‍കുകയും ചെയ്തു.