Skip to content
പരിയാരം: കഞ്ചാവുവലിക്കാന്‍ ഒത്തുകൂടിയസംഘം നാട്ടൂകാരുടെ കൈച്ചൂടറിഞ്ഞു, പോലീസിലേല്‍പ്പിച്ച നാലുപേര്‍ക്കെതിരെയും കേസെടുത്തു.
ഇന്നലെ രാത്രി 10.10 നാണ് സംഭവം.
പിലാത്തറ ദേര്‍മാല്‍ഗ്രൗണ്ടില്‍ ഒത്തുകൂടി കഞ്ചാവ് വലിക്കാന്‍ എത്തിയ സംഘത്തെയാണ് നാട്ടുകാര്‍പിടികൂടിയത്.
കുഞ്ഞിമംഗലം നിച്ചേര വീട്ടില്‍ പ്രദീപന്റെ മകന്‍ പി.ആരോമല്‍(19),
നരീക്കാംവള്ളി ലിബര്‍ട്ടി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ കിഴക്കേവീട്ടില്‍ ബാബുവിന്റെ മകന്‍ കെ.വി.കാര്‍ത്തികേയന്‍(18),
നരീക്കാംവള്ളി തെക്കെവീട്ടില്‍ രാജീവന്റെ മകന്‍ ടി.വി.കിരണ്‍രാജ്(20),
പിലാത്തറ ഭാരത്‌റോഡില്‍ സുനിത നിവാസില്‍ സുരേഷിന്റെ മകന്‍ ജെ.സുജിത്ത്(20) എന്നിവര്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
നാലുപേരെയും നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.
പരിയാരം എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ പോലീസെത്തി നാലുപേരെയും ദേഹപരിശോധന നടത്തിയതില്‍ ആരോമലിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
നാലുപേരും ചേര്‍ന്ന് പണംസ്വരൂപിച്ച് വാങ്ങിയ കഞ്ചാവ് രഹസ്യമായി വലിക്കാന്‍ രാത്രി ദേര്‍മ്മാല്‍ ഗ്രൗണ്ടിലെത്തിയതായിരുന്നു.
സംശയാസ്പദമായ നിലയില്‍ കണ്ടാണ് നാട്ടുകാര്‍ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്.
നാലുപേരുടെയും രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
ദേഹത്ത്പരിക്കുള്ളതിനാല്‍ പ്രതികളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് വിധേയരാക്കി.
സിപി.ഒ ടി.നിഖില്‍, ഡ്രൈവര്‍ സി.പി.ഒ ഷൈജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.