പാടിയോട്ടുചാലില്‍ മദ്യവില്പ്പനക്കാരന് എക്സൈസ് പിടിയില്‍.
പയ്യന്നൂര്‍: മദ്യവില്പ്പനക്കാരന് എക്സൈസ് പിടിയില്‍.

14 കുപ്പി(7-ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ സ്വദേശി കഞ്ഞിരങ്ങാടന്‍ വീട്ടില്‍ കെ.ലക്ഷ്മണന്(64)നെയാണ് പയ്യന്നൂര്‍ എക്സൈസ് പിടികൂടിയത്.
ഇയാളുടെ പേരില്‍ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി പതിനാലു ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) പി.വി.ശ്രീനിവാസനും സംഘവുമാണ് പാടിയോട്ടുചാലില്‍ വെച്ച് ലക്ഷ്മണനെ പിടികൂടിയത്.
പ്രിവന്റ്റീവ് ഓഫീസര്‍(ഗ്രേഡ്)വി.വി.ഷിജു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പി.നിജിഷ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.ശരത്ത്, പി.സൂരജ്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
