കഞ്ചാവ് വലിച്ചവനും സൂക്ഷിച്ചവനും പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് വലിച്ചവനും സൂക്ഷിച്ചവനും പോലീസ് പിടിയില്‍.

ഇന്ന് പുലര്‍ച്ചെ 12.20 നാണ് കഞ്ചാവ് സൂക്ഷിച്ചതിന് പാപ്പിനിശേരി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചെറിയാണ്ടീലകത്ത് വീട്ടില്‍ സി.എച്ച്.അബ്ദുള്‍ലത്തീഫ്(49)നെ പിടികൂടിയത്.

ഇപ്പോള്‍ കണ്ണപ്പിലാവ് ബാങ്കിന്  സമീപമാണ് ഇയാള്‍ താമസിക്കുന്നത്.

പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ അരിയില്‍ യു.പി.സ്‌ക്കൂളിന് സമീപത്തുവെച്ചാണ് എസ്.ഐ എന്‍.വി.പ്രകാശന്‍, സീനിയര്‍ സി.പി.ഒ വിജേഷ്, സി.പി.ഒ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പട്ടുവം അരിയില്‍ ചീത്തയിലെ കാനത്തില്‍ പൂക്കോത്ത് വീട്ടില്‍ കെ.പി.ദാവൂദിനെ(40)മുള്ളൂല്‍ റോഡില്‍ പൊതുസ്ഥലത്തുവെച്ച് കഞ്ചാവ് ബീഡി വലിക്കവെ പോലീസ് സംഘം പിടികൂടിയത്.