ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്ന് കൂടുതല്‍ വ്യക്തമായി: എസ്.പി.അമീറലി

തളിപ്പറമ്പ്: ഇടത്-വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതല്‍ വ്യക്തമായെന്ന് എസ്.ഡി.പി.ഐ സംസ്ഥാനസമിതി അംഗം എസ്.പി.അമീറലി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതും വലതും ചില സ്ഥലങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലും സമാന രീതിയില്‍ പരസ്പരം മല്‍സരിച്ച് ബി.ജെ. പിക്ക് വഴിയൊരുക്കും.

അതിനാല്‍ തന്നെ യഥാര്‍ത്ഥ ഫാസിസ്റ്റ് വിരുദ്ധ ബദല്‍ രാഷ്ട്രീയത്തെ പിന്തുണക്കല്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും അമീറലി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് മുഹ്‌സിന്‍ തിരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം സുനീര്‍ പൊയ്ത്തുംകടവ് എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സമീര്‍ കുപ്പം നന്ദിയും പറഞ്ഞു.