Skip to content
തളിപ്പറമ്പ്: കുറ്റിക്കോലില്‍ രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍.
കുറ്റിക്കോലില്‍ ഹോട്ടല്‍ ജോലിക്കാരനായ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ(38) 235.5 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
മുര്‍ഷിദാബാദ് സ്വദേശി റാബി മണ്ഡലിനെ(33)കുറ്റിക്കോല്‍ എളോട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് 168.5 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എ.എസ്.ഐമാരായ മുഹമ്മദലി, ഷിജോ അഗസ്റ്റിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.