അമ്മയെ വഴക്കുപറഞ്ഞത് ചോദ്യം ചെയ്ത ഭാര്യക്ക് അടി- ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസ്.

പരിയാരം: അമ്മയെ വഴക്കുപറഞ്ഞത് ചോദ്യം ചെയ്ത ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

ശ്രീസ്ഥയിലെ അനുപിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. അനൂപിന്റെ ഭാര്ശ്രീസ്ഥ  ഹെല്‍ത്ത് സെന്ററിന് സമീപത്തെ പ്രിയ നിവാസില്‍ എ.പ്രിയയുടെ(27)പരാതിയിലാണ് കേസ്.

പ്രിയയുടെ അമ്മ എ.സിന്ധുവിനെ മാര്‍ച്ച്-21 ന് രാത്രി എട്ടിന് അനുപ് വഴക്കുപറഞ്ഞതിനെ പ്രയ ചോദ്യം ചെയ്തതില്‍ പ്രകോപിതനായ അനൂപ് വീടിന്റെ സെന്‍ട്രല്‍ ഹാളിനോട് ചേര്‍ന്ന ബെഡ്‌റുമിന് സമീപം വെച്ച് പ്രിയയെ മര്‍ദ്ദിച്ചതായാണ് പരാതി.