തളിപ്പറമ്പ് പൂമംഗലത്ത് വന്‍ ചീട്ടുകളിസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: പൂമംഗലത്ത് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി.

ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് പൂമംഗലം പടിക്കേരി കാവിന് സമീപം തോട്ടിന്‍കരയില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എഴുന്നൂറ് രൂപയും(2,85,700)പിടിച്ചെടുത്തു.

തൃക്കരിപ്പൂര്‍ ഒളവറ കുറ്റിച്ചിയിലെ പൈതലേയന്‍ വീട്ടില്‍ പി.സുമേഷ്(36),

കാട്ടാമ്പള്ളി പാലത്തിന് സമീപത്തെ മുക്കണ്ണന്‍ കീച്ചിപ്പുറം വീട്ടില്‍ എം.കെ.റൗഫ്(42),

കൂവേരി പൂവ്വത്തെ കൊളക്കരകത്ത് വീട്ടില്‍ കെ.കെ.ഫിറോസ്(30),

തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ പുതിയപുരയില്‍ വീട്ടില്‍ പി.പി.സിദ്ദിക്ക്(55),

തലോറ എരട്ടിങ്ങോത്ത് വീട്ടില്‍ ബി.പ്രമോദ്(48),

പെരളശേരി വെള്ളച്ചാലിലെ ദാറുല്‍ അമാനില്‍ വി.എ.മുസ്തഫ(56),

കരിപ്പാലിലെ കരിപ്പാല്‍ അത്തിക്കല്‍ വീട്ടില്‍ കെ.എ.പി.ജയചന്ദ്രന്‍(50),

നരിക്കോട് കിഴക്കേതലക്കല്‍ പുതിയപുരയില്‍ കെ.ടി.സുബൈര്‍(56),

കണ്ണാടിപ്പറമ്പ് കടവന്‍ വീട്ടില്‍(ഇ.വി.ഹൗസ്), കെ.മുഹമ്മദ് നവാസ്(56),

ചെങ്ങളായി ചേരന്‍കുന്നിലെ കടരിക്കല്‍ വീട്ടില്‍ സി.റഷീദ്(53),

ചപ്പാരപ്പടവിലെ പാറപ്പുറത്ത് വീട്ടില്‍ പി.സി.അസൈനാര്‍(42) എന്നിവരാണ് പിടിയിലായത്.

പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ ബലംപ്രയോഗിച്ചാണ് പിടികൂടിയത്.

എസ്.ഐമാരായ നിധിന്‍, ഷറഫുദ്ദീന്‍, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ്, ഡി.എച്ച്.ക്യൂവിലെ സീനിയര്‍ സി.പി.ഒമാരായ ബിനീഷ്, സജിത്ത്, നിഷാന്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രദേശത്ത് മാസങ്ങളായി ഈ സംഘം ചീട്ടുകളിയില്‍ ഏര്‍പ്പെട്ടുവരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.