Skip to content
പരിയാരം: ദേശീയ പാതയില്‍ ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു.
വിളയാങ്കോട് ചിറ്റന്നൂരിലെ പി.വി.വേണുഗോപാലന്റെ ഭാര്യ മുല്ലപ്പള്ളി മഠത്തില്‍ കെ.പി.ഹൈമാവതി(53)ആണ് മരിച്ചത്.
പരിയാരം ഉര്‍സുലൈന്‍ സീനിയര്‍ സെക്കണ്ടറി സ്ക്കൂള് അദ്ധ്യാപികയാണ്.
മാര്‍ച്ച് 27 ന് രാവിലെ 8.15 നായിരുന്നു അപകടം. മകന് പി.വി.നാരായണന്(19)ന് അപകടത്തില്‍ പരിക്കേറ്റു.
അമ്മയെ പിറകില്‍ ഇരുത്തി സ്ക്കൂളില്‍ വിടുന്നതിന് കെ.എല്‍-86-സി-8835 നമ്പര്‍ സ്ക്കൂട്ടറില്‍ വരുന്നതിനിടെ കെ.എ.01 എ.എസ്.9911 ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹൈമാവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
മകള്‍: ശ്രീലക്ഷ്മി.
ശവസംസ്ക്കാരം നാളെ ഏപ്രില്‍ രണ്ടിന് നടക്കും.