നാട്ടുവർത്തമാനം റോഡില്‍ പടക്കംപൊട്ടിച്ചതിന് വീട്ടില്‍കയറി കൊത്തുമെന്ന് ഭീഷണി-നാലുപേര്‍ക്കെതിരെ കേസ്. Kannur News April 18, 2026 പരിയാരം: റോഡില്‍ വെച്ച് പടക്കംപൊട്ടിച്ചതിന് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുയും വീട്ടില്കയറികൊത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി കണ്ടോന്താറിലെ ചാലില്കോളിയാടന് വീട്ടില്‍ സി.കെ.ആദിത്യന്റെ(19)പരാതിയിലാണ് ഷിജു, അഖില്‍ കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവരുടെപേരില്‍ കേസെടുത്തത്. 15 ന് പുലര്‍ച്ചെ 12.30 നും മൂന്നരക്കും ഇടയിലായിരുന്നു സംഭവം. കണ്ടോന്താര്‍ ജംഗ്ഷനില്‍ വെച്ച് പടക്കം പൊട്ടിക്കുകയായിരുന്ന ആദിത്യനേയും കൂട്ടുകാരേയുമാണ് ഭീഷണിപ്പെടുത്തിയത്.