നാട്ടുവർത്തമാനം ആലക്കോട് ചീട്ടുകളി സംഘം പോലീസ്പിടിയിലായി. Kannur News April 26, 2026 ആലക്കോട്: പുള്ളിമുറി ചീട്ടുകളില്‍ ഏര്‍പ്പെട്ട മൂന്നംഗസംഘത്തെ ആലക്കോട് പോലീസ് പിടികൂടി. ഒറ്റത്തൈ കൂളിമടയിലെ കാട്ടുനിലത്തില്‍ വീട്ടില്‍ നോബിള്‍(36), വെള്ളരിക്കുണ്ട് പരപ്പയിലെ വാണിയന്കിഴക്കേല് വീട്ടില്‍ ഡിജോ മാത്യു(47), ഉദയഗിരി തൊമരക്കാട്ടെ പൂവത്ത് വീട്ടില്‍ പി.എസ്.സജിമോന്‍(47) എന്നിവരെയാണ് ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 11.20 ന് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഒറ്റത്തൈ ക്ഷിരോല്പ്പാദകസഹകരണ സംഘം കെട്ടിടത്തിന് സമീപത്തെ പൊതുസ്ഥലത്ത് വെച്ച് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സംഘം പോലീസ്പിടിയിലായത്. 1860 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.