Skip to content
തളിപ്പറമ്പ്: പുഷ്പഗിരിയില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു.
ഇന്ന് പുലര്‍ച്ചെ 12.25 നായിരുന്നു സംഭവം.
പുഷ്പഗിരി അണ്ടിക്കളത്തെ നന്മ ഓഡിറ്റോറിയത്തിന് സമീപത്തെ ട്രാന്‍സ്പോര്‍മര്‍ കേബിളില്‍ നിന്നാണ് തീപിടിച്ചത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്.
സേനാംഗങ്ങളായ എം.ജി.വിനോദ്കുമാര്‍, പി.നിമേഷ്, സുധീഷ്, ഹോംഗാര്‍ഡ് രാഗേഷ് എന്നിവരും തീയണച്ച സംഘത്തില്‍ ഉണ്ടായിരുന്നു.