എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ചംഗസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ചംഗസംഘം പോലീസ് പിടിയിലായി.

ചുടല പഞ്ചാരക്കുളത്തെ കൊറാങ്ങാടിയന്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ കെ.ഷെറിന്‍(28),

കുപ്പം പാലക്കോടന്‍ വീട്ടില്‍ അബ്ദുല്‍റഹ്മാന്റെ മകന്‍ പി.അറഫാത്ത്(18),

അഴീക്കോട് പൂതപ്പാറ തീപ്പെട്ടികമ്പനി പുല്ലേന്‍ വീട്ടില്‍ രജിത്തിന്റെ മകന്‍ പി.സാഗര്‍(27),

കുറുമാത്തൂര്‍ ചെമ്പിലേട് റോഡ് കല്ലാ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ കെ.വി.അര്‍ജുന്‍(18),

കുറ്റ്യേരി മാവിച്ചേരിയിലെ കക്കോട്ടകത്ത് പുതിയാറമ്പന്‍ വീട്ടില്‍ മുസ്തഫയുടെ മകന്‍ കെ.പി.മുഫാസ്(20)

എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടി കേസെടുത്തത്.

എം.ഡി.എം.എ വലിക്കാന്‍ ഉപയോഗിക്കുന്ന ബര്‍ണറും പിടിച്ചെടുത്തു.

ഇന്ന് രാവിലെ 5 ന് കുപ്പം വൈര്യാംകോട്ടത്ത് പുഴമണല്‍ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്ക് എത്തിയപ്പോഴാണ് പുഴക്കരയില്‍ വെച്ച് എം.ഡി.എം.എ വലിക്കുകയായിരുന്ന ഇവരെ പോലീസ് പിടികൂടിയത്.

ഗ്രേഡ് എസ്.ഐ ഷറഫുദ്ദീന്‍, ഡ്രൈവര്‍ സിപി. ഒ സനൂപ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.